തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനു ലഭിച്ച പത്മവിഭൂഷണ്‍ സ്വീകരിക്കില്ലെന്ന സൂചനകളുമായി കുടുംബം. വിഎസിന്റെ മകൻ വി.എ.അരുൺകുമാറാണ് ഇക്കാര്യം ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്. പാർട്ടി നിലപാടിനൊപ്പമാണ് കുടുംബം.
ജന ഹൃദയങ്ങളിൽ വിഎസിനുള്ള സ്ഥാനമാണ് ഏതൊരു പുരസ്ക്കാരത്തേക്കാളും വലുതെന്നും അരുൺ കുമാർ പറഞ്ഞു. അതേസമയം പത്മവിഭൂഷൻ സ്വീകരിക്കുന്നതിൽ പാർട്ടിയിൽ ആശയക്കുഴപ്പം തുടരുകയാണ്. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പുരസ്കാരത്തെ സ്വാഗതം ചെയ്തിരുന്നു.
വിഎസ് ഉണ്ടായിരുന്നെങ്കിൽ പുരസ്കാരം നിരസിക്കുമായിരുന്നു എന്നായിരുന്നു ബേബിയുടെ നിലപാട്. 1992 ല്‍ ഇ.എം.എസ്.നമ്പൂതിരിപ്പാട് പത്മവിഭൂഷണ്‍ നിരസിച്ചിരുന്നു.